ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയരായ പോലീസുകാര്‍ക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍. ശ്രീജിത്തിന്റെ മരണത്തില്‍ ആരോപണ വിധേയരായ ഗോപകുമാര്‍ അടക്കമുള്ള പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നത് തടയുന്ന സ്റ്റേ നീക്കണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ശ്രീജിത്തിന്റെ സമരം ജനരോഷം വിളിച്ച് വരുത്തുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ 2016ലാണ് തങ്ങള്‍ക്കെതിരായ നടപടികള്‍ തടയുന്ന സ്റ്റേ ഹൈക്കോടതിയില്‍ നിന്നും വാങ്ങിയത്. ഇതോടെ സര്‍ക്കാരിന് ഇവര്‍ക്കെതിരെ തുടര്‍നടപടിയെടുക്കാന്‍ സാധിക്കാതെ വന്നു. നേരത്തെ തന്നെ സ്റ്റേ നീക്കാന്‍ ഹൈക്കോടതിയെ സമീപിക്കാമായിരുന്നുവെങ്കിലും സര്‍ക്കാര്‍ അത് ചെയ്തിരുന്നില്ല. സര്‍ക്കാര്‍ വ്യാപകമായി വിമര്‍ശിക്കപ്പെടാന്‍ ഇത് കാരണമാവുകയും ചെയ്തു.2014 മെയ് 21നാണ് ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ചാണ് ശ്രീജിവിനെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ച് വിഷം ലോക്കപ്പിലേക്ക് കടത്തിയെന്നും അത് കുടിച്ച് ശ്രീജിവ് ആത്മഹത്യ ചെയ്തുവെന്നുമാണ് പോലീസ് പറയുന്നത്.